Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ഏപ്രില്‍ 2023 (09:33 IST)
കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവണ്ടി ഇടപ്പള്ളി പാലം കടന്നപ്പോഴാണ് കല്ലേറുണ്ടായത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയശേഷം ആര്‍ പി എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കുകയും ചെയ്തു.
 
രാത്രി 8:50നാണ് തീവണ്ടി എറണാകുളത്ത് എത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സീറ്റിലേക്ക് വന്നു വീഴുകയായിരുന്നു. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍ പി എഫ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് തങ്ങള്‍ക്ക് ആയുധങ്ങളുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക; ഇത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണോ?

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ഭരണതുടർച്ച, ഡിലിമിറ്റേഷൻ ബിജെപിയെ തുണച്ചെന്ന് കോൺഗ്രസ്

മോദി-ഷി കൂടിക്കാഴ്ച: ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ സ്വാഗതം ചെയ്ത് ചൈന

എഐക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ ഇടതുപക്ഷം, ആഗോളതാപനം പോലുള്ള തട്ടിപ്പെന്ന് ട്രംപ്

'താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു'; പേടിപ്പെടുത്തുന്ന അനുഭവം വിവരിച്ച് ബാക്ക്പാക്കർ അരുണിമ

അടുത്ത ലേഖനം
Show comments