Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയ്നുകളിൽ ബ്ലാക്ക് ബോക്സ് സംവിധാനം ഒരുക്കാൻ റെയിൽ‌വേ

വാർത്ത
വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനം ട്രെയിനുകളിലും സജ്ജീകരിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽ‌വേ. യാത്രക്കാരുടെ സുരക്ഷ മുൻ‌നിർത്തിയാണ് ലോക്കോ ക്യാമ്പ് വോയിസ് റെക്കോർഡിങ് ( എൽ സി വി ആർ ) സ്ഥാപിക്കുന്നതെന്ന് എന്ന് റെയിൽ‌വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത എജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
 
എൽ സി വി ആർ സ്ഥാപിക്കുന്നതിലൂടെ ട്രെയിൽ അപകടങ്ങളുടെ കാരണം മനസിലാക്കാനാകും. സാങ്കേതിക തകരാറു മൂലമാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച മൂലമാണോ അപകടം ഉണ്ടായത് എന്ന് കണ്ടെത്താൾ ഉൾപ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും ഇതിനയുള്ള സാങ്കേതികവിദ്യ റെയിൽ‌വേ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയില്‍ കടുത്ത ഭിന്നത; താരസംഘടന പിടിച്ചടക്കാന്‍ ദിലീപ് രംഗത്ത് - സിദ്ദിക്കിനെ മുന്‍‌നിര്‍ത്തിയുള്ള ദിലീപിന്‍റെ കളി പൊളിക്കാന്‍ ജഗദീഷ് !