Webdunia - Bharat's app for daily news and videos

Install App

പ്രതിസന്ധി തടയാൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

പ്രതിസന്ധി തടയാൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

Webdunia
ചൊവ്വ, 10 ജൂലൈ 2018 (07:46 IST)
കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി തടയാൻ ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന്റെ കത്ത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിലാണ് എംഡി ജീവനക്കാർക്ക് കത്ത് അയച്ചത്.
 
 
ഇത്തരത്തിലുള്ള കൈകടത്തലുകൾ അനുവദിക്കാൻ കഴിയില്ലെന്നും മുൻ മാനേജുമെന്റുകൾ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും എംഡി കത്തില്‍ പറയുന്നു. നിയമപരമായി സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തെ നിഷേധിക്കുവാന്‍ മാനേജ്മെന്റിന് കഴിയില്ല. ജോലി സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളും ഓഫീസിൽ നടത്തിയ പ്രകടനവുമാണ് തടഞ്ഞത്. 
 
ഇതു ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണ്. മാനേജ്മെന്റ് പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടര മാസത്തിനുള്ളില്‍ നിയമവിരുദ്ധമായി ഒരു തൊഴിലാളിയെപോലും പിരിച്ചു വിട്ടിട്ടില്ല. സ്വാധീനമുപയോഗിച്ച്, ശാരീരിക അവശതകളുടെ പേരില്‍ ലഘുവായ ജോലികള്‍ തരപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. ഇതിനു തടയിടാനാണ് ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. 
 
തനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് എംഡിയുടെ പദവി ഏറ്റെടുത്തതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments