'എന്റെ അറിവിൽ ഭാവനയും രമ്യയും മാത്രമേ രാജിക്കത്ത് തന്നിട്ടുള്ളൂ': മോഹൻലാൽ
'എന്റെ അറിവിൽ ഭാവനയും രമ്യയും മാത്രമേ രാജിക്കത്ത് തന്നിട്ടുള്ളൂ': മോഹൻലാൽ
ദിലീപിന്റെ അറസ്‌റ്റിന് പിന്നാലെ ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയ വിഷയത്തിൽ താരസംഘടനയായ 'അമ്മ' പിളർപ്പിന്റെ വക്കിലെത്തിയിരുന്നു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അമ്മ' യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിച്ചതിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു.
"സംഘടന എടുത്ത തീരുമാനമാണ്. പുതിയ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ഭാഗത്തുനിന്ന് അങ്ങണെയൊരു വീഴ്‌ച ഉണ്ടാകില്ല. വനിതകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് സിനിമ ഉണ്ടാകണം. 454 പേരാണ് സംഘടനയിൽ ഉള്ളത് 238 സ്‌ത്രീകളും ബാക്കി പുരുഷന്മാരും. ഒരു വർഷം ഒന്നോ രണ്ടോ സിനിമ എങ്കിലും അഭിനയിച്ചിരിക്കണം ഒരു വ്യക്തി അഭിനയിച്ചിരിക്കണം.
ദിലീപിനെ അറസ്‌റ്റ് ചെയ്‌തു എന്നറിയുന്ന സമയത്ത് പെട്ടെന്ന് ഒരു അവൈലബിൽ മീറ്റിംഗാണ് ഞങ്ങൾ ചേർന്നത്. സത്യാവസ്ഥ എന്താണെന്ന് അറിയില്ല, ഇന്നും അറിയില്ല, വിവിധ ആശയങ്ങൾ പല ഭാഗത്തുനിന്നും വന്നും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും ഫെഫ്‌ക്കയിൽ നിന്നുമെല്ലാം മാറ്റിയതിൽ നിന്ന് ഞങ്ങളും മാറ്റാൻ നിർബന്ധിതരാകുകയായിരുന്നു. ശേഷം എല്ലാവരുടേയും അഭിപ്രായത്തിലാണ് തീരുമാനം എടുത്തത്. ആരും നോ എന്ന് പറഞ്ഞില്ല. ആരും പറയാത്ത സ്ഥിതിക്ക് നാം അവരുടെ അഭിപ്രായം മാനിക്കുകയായിരുന്നു.
അതേസമയം, നടിമാരുടെ രാജിയിൽ രണ്ടുപേർ മാത്രമേ രാജിക്കത്ത് നൽകിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഭാവനയും, രമ്യ നമ്പീശനും മാത്രമേ രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളൂ.