Thiruvonam: ഇന്ന് തിരുവോണം !
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...
Publish Date: Thu, 08 Sep 2022 (07:51 IST)
Updated Date: Thu, 08 Sep 2022 (07:55 IST)
Thiruvonam: തിരുവോണത്തെ വരവേറ്റ് മലയാളികള്‍. കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. കോവിഡ് നിയന്ത്രണങ്ങളില്ലാതെ മലയാളി ഇത്തവണ ഓണം ആഘോഷിക്കുകയാണ്. വീട്ടിലെ വലിയ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കേണ്ടത് ഇന്നാണ്. വീടുകളില്‍ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ദിവസം.
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...