Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ട്രാൻസ് കമ്മ്യൂണിറ്റിയ്ക്കായി മാട്രിമോണിയൽ ആപ്പ്: റെയിൻബോ ലവ് പുറത്തിറങ്ങി

ട്രാൻസ് കമ്മ്യൂണിറ്റിയ്ക്കായി മാട്രിമോണിയൽ ആപ്പ്: റെയിൻബോ ലവ് പുറത്തിറങ്ങി
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (21:19 IST)
ട്രാൻസ് കമ്മ്യൂണിറ്റി അംഗങ്ങൾക്കായുള്ള മാട്രിമോണിയൽ ആപ്പ് ലോഞ്ച് ചെയ്തു. റെയിൻബോ ലവ് എന്നാണ് ഈ മാട്രിമോണിയൽ സേവനത്തിൻ്റെ പേര്. മാച്ച് മേക്കിംഗ് സേവനമായ മാട്രിമോണി.കോം ആണ് അപ്പ് പുറത്തിറക്കിയത്. പ്രാദേശിക ഭാഷകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
രാജ്യത്തെ 13 മില്യൺ ഉപഭോക്താക്കൾ മാട്രിമോണിയൽ സേവനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ആപ്പിൻ്റെ റിലീസ്.ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റെയിന്‍ബോ ലവ് ലഭ്യമാണ്. സുരക്ഷാ ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ തങ്ങളുടെ തിരിച്ചറിയൽ രേഖ ആപ്പിൽ നൽകേണ്ടതായുണ്ട്.
 
രാജ്യത്തെ എൽജിബിടിക്യു കമ്മ്യൂണിറ്റിയെകുറിച്ച് ഔദ്യോഗിക കണക്കുകളുടെ കുറവുണ്ടെങ്കിലും റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 11 മില്യൺ മുതൽ 13 മില്യൺ വരെ ഉപഭോക്താക്കൾ ആപ്പിൻ്റെ ഗുണഭോക്താക്കളാകും. ആപ്പിൽ . 122-ലധികം ഓറിയന്റേഷൻ ടാഗുകളും 48 പ്രോനൗൺസും 45 ജെൻഡർ ഐഡന്റിറ്റികളും ഉൾക്കൊള്ളുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്ലാം വിരുദ്ധ ഉള്ളടക്കം: നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുമായി യുഎഇ