Publish Date: Wed, 29 Sep 2021 (16:18 IST)
Updated Date: Wed, 29 Sep 2021 (16:20 IST)
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10 മണിവരെയാണ് ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ കൂടുതല്‍ അപകടകരമാണ്. അന്തരീക്ഷം മേഖാവൃതമായാല്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ടെറസിന്റെ മുകളിലോ തുറസായ സ്ഥലത്തോ നില്‍ക്കാന്‍ പാടില്ല.