കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സംസ്കാരത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് എംപിയുമായ കെ.സുധാകരന്. വൃത്തികെട്ട സംസ്കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് സുധാകരന് പറഞ്ഞു. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ലെന്നും സുധാകരന് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന് പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.