Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂമല ഡാം തുറന്നു; ജാഗ്രത പാലിക്കുക

തൃശൂർ ജില്ലയിലെ മറ്റു ഡാമുകളൊന്നും നിലവിൽ തുറന്നിട്ടില്ല

Thrissur Poomala Dam Opens, Thrissur Weather, Kerala Weather
Poomala Dam

തൃശൂർ മുളങ്കുന്നത്തുകാവിലെ പൂമല ഡാം തുറന്നു. പരമാവധി 29 അടി സംഭരണശേഷിയുള്ള പൂമല ജലസംഭരണി 28 അടി പിന്നിട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകി ഡാം തുറന്നത്. ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്ത് നിവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
 
തൃശൂർ ജില്ലയിലെ മറ്റു ഡാമുകളൊന്നും നിലവിൽ തുറന്നിട്ടില്ല. അതേസമയം ജില്ലയിൽ മോശമല്ലാത്ത വിധം മഴ തുടരുകയാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി