Publish Date: Thu, 02 Jun 2022 (10:08 IST)
Updated Date: Thu, 02 Jun 2022 (10:11 IST)
തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. മൂന്നുമുന്നണികളും പ്രതീക്ഷയിലാണ്. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. കൂടാതെ ഒന്‍പതുമണിയോടെ തൃക്കാക്കരയില്‍ ആരാണ് സ്ഥാനം ഉറപ്പിക്കുന്നത് അറിയാന്‍ സാധിക്കും. അതേസമയം കുറഞ്ഞ പോളിങാണ് തൃക്കാക്കരയില്‍ നടന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. 68.75 ശതമാനം പോളിങാണ് നടന്നത്. പോളിങ് കുറവാണെങ്കിലും യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും വിജയ പ്രതീക്ഷയിലാണ്. തൃക്കാക്കരയില്‍ 1,96,805 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.