Publish Date: Thu, 02 Jun 2022 (08:26 IST)
Updated Date: Thu, 02 Jun 2022 (08:46 IST)
തിരുവനന്തപുരത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ മണിച്ചന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് അറസ്റ്റിലായി. ഇരുവരും വട്ടിയൂര്‍ക്കാവ് സ്വദേശികളാണ്. ഇവരും മണിച്ചനും ഗുണ്ടാ സംഘത്തിലുള്ളവരാണ്. നാലുവര്‍ഷം മുന്‍പ് പിരിഞ്ഞ ഇവര്‍ കഴിഞ്ഞദിവസം ലോഡ്ജ് മുറിയില്‍ ഒത്തുചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.