Daily Horoscope
✕

'ഇഷ്ടക്കാരെ തിരുകികയറ്റി'; വിവാദമായതോടെ യു ടേൺ, സണ്ണി ജോസഫ് പ്രതിരോധത്തിൽ

ഇന്നലെയാണ് താൻ രാജി വയ്ക്കുന്നതായി ബെന്നി തോമസ് അറിയിച്ചത്. സ്വന്തം ഇഷ്ടപ്രകാരമല്ല രാജി

WEBDUNIA
തിങ്കള്‍, 8 ജൂണ്‍ 2026 (09:21 IST)
Sunny Joseph

ബന്ധുനിയമനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതിരോധത്തിൽ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് സണ്ണി ജോസഫാണ്. ബന്ധുനിയമനത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ അളിയനോടു രാജിവയ്ക്കാൻ സണ്ണി ജോസഫിനു ആവശ്യപ്പെടേണ്ടി വന്നു. 
 
ഇന്നലെയാണ് താൻ രാജി വയ്ക്കുന്നതായി ബെന്നി തോമസ് അറിയിച്ചത്. സ്വന്തം ഇഷ്ടപ്രകാരമല്ല രാജി. കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. മന്ത്രി ഇഷ്ടക്കാരെ തിരുകികയറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്നും വിമർശനം ഉയർന്നിരുന്നു. 

Read Here: സലിം കുമാറിന്റെ സംസ്‌കാര ചടങ്ങ്; ചന്തു പൊട്ടിത്തെറിച്ചതിൽ കുറ്റം പറയാൻ പറ്റില്ല (വീഡിയോ)
 
അതേസമയം തനിക്കെതിരായ പ്രതിഷേധം കണക്കിലെടുത്താണ് സണ്ണി ജോസഫ് അളിയനോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് സണ്ണി ജോസഫ് മനസിലാക്കി. ഇതിൽ നിന്നു രക്ഷ നേടാനാണ് തിടുക്കപ്പെട്ട രാജി. 
 
അതേസമയം 30 വർഷത്തിനിടെ സണ്ണി ജോസഫിന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ 10 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ടെന്നും ഇവയെല്ലാം പിൻവാതിൽ നിയമനങ്ങളാണെന്നും സിപിഎം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഭരിക്കാൻ അത്ര എളുപ്പമല്ല'; വകുപ്പിനെ പഴിച്ച് മുരളീധരൻ, അടപടലം പാളി യുഡിഎഫ് മന്ത്രിസഭ

3 ലക്ഷം വിലയുണ്ടായിട്ടും ഐ ഫോൺ ഡുവോയ്ക്ക് വമ്പൻ ബുക്കിങ്, അമേരിക്കയിൽ ഡെലിവറി വൈകുന്നു

തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി; കേരളത്തില്‍ ഒക്ടോബര്‍ 20 വരെ മഴയ്ക്ക് സാധ്യത

കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു; 'കഴിവുകെട്ട' മുരളീധരനെ ട്രോളി മുൻ ആരോഗ്യമന്ത്രി

ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകി സതീശൻ സർക്കാർ

അടുത്ത ലേഖനം
Show comments