Publish Date: Sat, 04 Aug 2018 (17:02 IST)
Updated Date: Sat, 04 Aug 2018 (17:08 IST)
പത്തനാപുരം: കൈകൾ പരസ്പരം ചങ്ങളകൊണ്ട് ബന്ധിച്ച ശേഷം പെട്രോളൊഴിച്ച് കമിതാക്കളുടെ ആത്മഹത്യാ ശ്രമം. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചു. തന്നെ കൊല്ലാൻ കൊണ്ടുവന്നതാണെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ കുന്നിക്കോട് സ്വദേശിയായ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കോട്ടവട്ടം പാട്ടപ്പുരമുകൾ സ്കൂൾ ജംങ്ഷനിലെത്തിയ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിലാണ്. യുവാവ് പല തവണ യുവതിയുടെ വീട്ടിൽ ചെന്ന് വിവാഹാലോചന നടത്തിയെങ്കിലും യുവതിയുടെ മതാപിതാക്കൾ ഇതിന് അനുവദിച്ചിരുന്നില്ല.
വീട്ടുകാരുടെ സമ്മതിമില്ലാതെ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന് യുബതി നിലപാട് സ്വീകരിച്ചതോടെയാണ് യുവാവ് കാമുകിയെ വിളിച്ച് വർത്തി കൈകളിൽ ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.