Publish Date: Sat, 04 Aug 2018 (15:20 IST)
Updated Date: Sat, 04 Aug 2018 (15:22 IST)
ഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ഡ്രാമ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഡ്രാമ സ്കൂളിൽ താൽകാലിക ലക്ചററായി അധ്യാപകനെതിരെയാണ് ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ശരീരത്തില്‍ അധ്യാപകന്‍ അരുതാത്ത രീതിയില്‍ തൊട്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പരിശോധനയില്‍ പെൺകുര്രിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗസ്റ്റ് ലക്ചററായ അധ്യാപകന്‍ മറ്റൊരു കോളേജില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു നാഷണൽ ഡ്രാമ സ്കൂളിലെത്തുന്നത്.