പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (12:32 IST)
ഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിങ്കളാഴ്ച തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ഉടൻ‌തന്നെ സംസ്ഥന നേതൃത്വത്തിനു കൈമാറി. പരാതിയിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതായും യെച്ചൂരി പറഞ്ഞു.
 
നേരത്തെ പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുൻ സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണ് എന്നായിരുന്നു പി കെ ശശിയുടെ പ്രതികരണം. പരാതിയിൽ അന്വേഷണം നടത്താൻ സി പി എം തീരുമാനിച്ചിട്ടുണ്ട്. 
 
തന്നെ ഷൊർണൂർ എംഎൽഎ പി കെ ശശി പീഡിപ്പിച്ചതായി ഡി വൈ എഫ് ഐ അംഗമായ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. കേസ് ഒതുക്കി തീർക്കുന്നതിനായി ഒരു കോടി രൂപയും ഡി ഐ എഫ് ഐയിൽ ഉന്നത സ്ഥാനവും എം എൽ എ വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ അയ്യപ്പസംഗമമില്ല; അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

നെയ്യാറ്റിന്‍കര ആശുപത്രിയിലെ മരണം: വീഴ്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala Weather: 'മഴ തന്നെ മഴ'; എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ട്

'മസിൽ ആൻഡ് സ്‌ട്രെങ്ത് ഇന്ത്യ' തിരുവനന്തപുരത്തും

ഇനി പിറന്നാൾ മറന്നെന്ന് പറയാനാവില്ല, വാട്സാപ്പിൽ ബർത്ത്ഡേ നോട്ടിഫിക്കേഷൻ ഫീച്ചർ

അടുത്ത ലേഖനം
Show comments