Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ'യിൽ കൂട്ടരാജി; ഒരു വർഷം പൂർത്തിയാക്കാതെ ശ്വേതയും ടീമും പടിയിറങ്ങി

ഭരണസമിതി രാജിവെച്ച സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വരും

Shwetha Menon, Kerala Highcourt, Shweta menon Case,Malayalam Movie,ശ്വേത മേനോൻ, കേരള ഹൈക്കോടതി, ശ്വേത മേനോൻ, മലയാളം സിനിമ
താരസംഘടനയായ 'അമ്മ'യിൽ കൂട്ടരാജി. ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ശേഷിക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. 
 
ഭരണസമിതി രാജിവെച്ച സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വരും. അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ജനറൽ ബോഡി തീരുമാനിക്കും. സ്ഥിരം സമിതി തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 
 
ജനറൽ ബോഡി യോഗത്തിനിടെ വേദിയിൽ കയറിയാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. താൻ ബിജെപിക്കോ കോൺഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയിൽ ശ്വേത പറഞ്ഞു. താരങ്ങൾ സ്ഥാനാർഥികൾ ആയതിൽ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത വ്യക്തമാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ