സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ
.5 ശതമാനം മുതൽ പത്ത് ശതമാനം വരെയുള്ള വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി 120 ശതമാനമാക്കാനാണ് തീരുമാനം
Publish Date: Sun, 21 Jun 2026 (09:21 IST)
Updated Date: Sun, 21 Jun 2026 (09:23 IST)
സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കാനുള്ള നീക്കവുമായി വി.ഡി.സതീശൻ സർക്കാർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റിലെ തീരുമാനം വിവാദമായിരിക്കുകയാണ്. സ്പിരിറ്റിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യത്തിനാണ് നികുതി ഇളവ് എന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണ്.
.5 ശതമാനം മുതൽ പത്ത് ശതമാനം വരെയുള്ള വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി 120 ശതമാനമാക്കാനാണ് തീരുമാനം. ഇതിലൂടെ സംസ്ഥാനത്ത് വലിയ തോതിൽ മദ്യമെത്താൻ സാധ്യത തെളിയും. മദ്യത്തിനു വില കുറയുന്നതോടെ ഉപഭോഗവും വർധിക്കും. 'കേരളത്തെ കുടിപ്പിച്ചു കിടത്താനാണോ സതീശന്റെ തീരുമാനം' എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം.
സഭ സതീശനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീരുമാനം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതാണെന്ന് താമരശേരി ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാണെന്ന് പറയുന്നവരിൽ നിന്നും ഇത്തരം ഒരു ലഹരി പ്രോത്സാഹന നടപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പിന്നീട് വലിയ ലഹരികളിലേക്ക് ജനങ്ങളെ നയിക്കുമെന്നും, സർക്കാരിന്റെ ഈ പുതിയ തീരുമാനം ലഹരിമുക്ത ലക്ഷ്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു.