Webdunia - Bharat's app for daily news and videos

Install App

ഷുഹൈബിന്റെ ഓര്‍മകള്‍ക്ക് മുന്നിലിരുന്ന് ആടുകയും പാടുകയും ചെയ്യുന്ന കോണ്‍ഗ്രസുകാര്‍; ഇപ്പോള്‍ ഒരു റിലാക്സേഷന്‍ ഉണ്ടെന്ന് ജസ്‌ല

ഷുഹൈബ് വധത്തില്‍ ഏറെ പഴിക്കേ‌ള്‍ക്കേണ്ടി വന്നയാളാണ് ജസ്‌ല

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (08:34 IST)
മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വെഷിക്കണമെന്നും കേസ് സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ മുന്‍ കെഎസ്‌യു പ്രവര്‍ത്തക ജസ്ല രംഗത്ത്. 
 
ഷുഹൈബിന്റെ ഓര്‍മ്മകളെ കുറിച്ച് പോസ്റ്റിട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ മരണത്തെ അപമാനിക്കുന്ന രീതിയില്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജസ്ല മാടശേരിയെ കഴിഞ്ഞ ദിവസമാണ് കെഎസ് യുവില്‍ നിന്നും പുറത്താക്കിയിരുന്നത്.
 
രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോള്‍ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്ന ജസ്ലയുടെ ഫെസ്ബുക്ക് പോസ്റ്റാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായി മാറിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജസ്ല കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. 
 
എന്നാല്‍ കോണ്‍ഗ്രസ് ഷുഹൈബ് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നടത്തിയ രാപകല്‍ സമരപ്പന്തലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ജസ്ലി ഇപ്പോള്‍ ഇട്ട പോസ്റ്റ് ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.  
 
ജസ്ലയുടെ വാക്കുകള്‍:
 
സമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി.
അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവർത്തകർ, 
ഞാൻ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓർമ്മകളെ പുച്ഛിച്ചു, നിസാരവൽകരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്പെൻഷൻ ഓർഡർ എടുത്ത് തന്നു.
അതേസഹപ്രവർത്തകർ തന്നെയാണല്ലോ സുഹൈബിന്റെ ഓർമ്മകൾക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്റ് ചൊല്ലിയും, അവന്റെ ഓർമ്മകളെ സ്മരിക്കുന്നത് എന്നോർകുമ്പഴാ ഒരു റിലാക്സേഷൻ'
 
38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ...കൂത്താടിക്കൊണ്ട്...
ആ ശുഹൈബിനെ..
 
പ്രിയ കോണ്‍ഗ്രസുകാരേ...
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്...
അത് കളങ്കപ്പെടുത്തല്ലേ..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments