മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി ജഡ്ജി ജസ്‌റ്റീസ് കെ സുരേന്ദ്രൻ നൽകിയ കത്തിൽ ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരണ് ഡിവിഷൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്.
കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് ദീപക്കിനെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ തുടർ നടപടികൾ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, കേസ് സർക്കാരിനെതിരായല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നൂറ് ശതമാനം സാക്ഷരതയിൽ അഭിമാനിക്കുന്ന സംസ്ഥാനത്തിന് നാണക്കേടും പൊതുസമൂഹത്തിനു തീരാകളങ്കവുമാണ് ഈ സംഭവമെന്ന് കത്തിൽ ജസ്‌റ്റീസ് കെ സുരേന്ദ്ൻ ചൂണ്ടിക്കാട്ടി.