‘പൃഥ്വിയുടെ ലംബോര്‍ഗിനി’ - മല്ലിക സുകുമാരന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്?: ഷോണ്‍ ജോര്‍ജ്ജ് ചോദിക്കുന്നു!

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (12:02 IST)
പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാര്‍ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരാന്‍ കഴിയാത്തതിന്‍റെ ദുഃഖം നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍ ഒരു ടിവി ചാനലിനോട് പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ മല്ലിക സുകുമാരന്‍റെ ഏറ്റവും വലിയ ദുഃഖം ഇതാണെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 
 
ഇതിനെതിരെ കേരള യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തി. ഷോണിന്‍റെ എഫ് ബി വീഡിയോയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ:
 
ഈ കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ നടന്‍ പൃഥ്വിരാജിന്‍റെ അമ്മ മല്ലിക സുകുമാരന്‍റെ ഒരു വീഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിന്‍റെ പേരില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ വിമര്‍ശനത്തിന് കാരണമായി.
 
അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ കാണേണ്ടതുണ്ട്. അവരുടെ മകന്‍ പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. നമ്മള്‍ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്സ് അടച്ചു. 
 
എന്തിനാണ് നമ്മള്‍ റോഡ് ടാക്‍സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. ആ ടാക്സ് അടയ്ക്കുന്ന നമുക്ക് നല്ല റോഡ് സൌകര്യം നല്‍കുന്ന എന്നത് സര്‍ക്കാരിന്‍റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‍സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിയത്തുകാവില്‍ ഒഴിപ്പിക്കല്‍ അനിവാര്യം; രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്ന് കേരള ഹൈക്കോടതി

ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്; അത് എങ്ങനെ തടയാം

വൈകുന്നേരം മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ തകര്‍ക്കും, ഓസ്‌ട്രേലിയയില്‍ നിന്ന് 'ഗോസ്റ്റ് ബാറ്റ്' സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments