Publish Date: Sat, 20 Jun 2026 (08:53 IST)
Updated Date: Sat, 20 Jun 2026 (08:56 IST)
തിരുവനന്തപുരം: കേരളത്തില്‍ പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (3), തിരുവനന്തപുരം (2), തൃശൂര്‍ (2), മലപ്പുറം (2), പാലക്കാട് (1) എന്നിവിടങ്ങളില്‍ നിന്നാണ് ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ജൂണ്‍ മാസത്തില്‍ സംസ്ഥാനത്ത് ആകെ 120 ഷിഗെല്ല കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. കോഴിക്കോട് ഫറോക്കില്‍ നിന്നുള്ള നിപ രോഗി ഇപ്പോഴും ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ തുടരുന്നു.