Publish Date: Fri, 19 Jun 2026 (10:16 IST)
Updated Date: Fri, 19 Jun 2026 (10:18 IST)
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്. നിലവില്‍ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകള്‍, ലോജിസ്റ്റിക്സ്, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് പദ്ധതി. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 200 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സേവന മേഖലകള്‍, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് എയ്റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി യാഥാര്‍ഥ്യമാകും. ഡിജിസിഐ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനിയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക