ജെസ്നയ്ക്ക് പിന്നാലെ ഷബിന?- കൊല്ലത്ത് നിന്നും പെൺകുട്ടിയെ കാണാതായിട്ട് 8 ദിവസം

Webdunia
വ്യാഴം, 26 ജൂലൈ 2018 (09:45 IST)
കോട്ടയത്ത് നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ ജെസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജസ്ന കർണാടകയിൽ എവിടെയോ ആണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോൾ. ജസ്നയുടെ കേസ് പുരോഗമിക്കവേ ഇപ്പോഴിതാ, കൊല്ലത്ത് നിന്നും മറ്റൊരു പെൺകുട്ടിയെ കാണാതായ വാർത്ത വരുന്നു.
 
കൊല്ലം തൃക്കടവൂര്‍ സ്വദേശി ഷബിനയെ കാണാതായിട്ട് എട്ടുദിവസം പിന്നിടുകയാണ്. പി.എസ്.സി പരിശീലനകേന്ദ്രത്തിലേക്ക് പോയ ഷബിന(18)യെ ചെവ്വാഴ്ചയാണ് കാണാതാവുന്നത്.
 
അന്വേഷണത്തില്‍ ഷബിനയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയുടെ തിരോധാനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായില്ല. ബീച്ചിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഷബിന ഒറ്റയ്ക്ക് നടന്നു പോവുന്നത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
 
ദുരൂഹതകള്‍ ബാക്കി നില്‍ക്കെ ഷബിനയുടെ ബന്ധുവും അടുപ്പക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. പെണ്‍കുട്ടിയുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ചും വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. ഏതായാലും ജെസ്ന കേസ് പോലെ ഷിബിനയുടെ തിരോധാനവും പൊലീസിനെ കുഴപ്പിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കസ്റ്റഡി മര്‍ദ്ദന കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ഇസ്ലാമാബാദില്‍ അഫ്ഗാന്‍ താലിബാന്റെ വ്യോമാക്രമണം; അസിം മുനീറിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

സുരേഷ് ​ഗോപി പറഞ്ഞ ആ 'മറ്റേ മോൻ' ഞാൻ ആയിരിക്കാം, എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി: കെ.ബി ​ഗണേഷ് കുമാർ

ഭരണഘടനാ വിരുദ്ധ പ്രസംഗം; തുടരന്വേഷണത്തില്‍ തെളിവില്ല, മന്ത്രി സജി ചെറിയാന് വീണ്ടും ക്ലീന്‍ ചിറ്റ്

പോലീസിനെ അസഭ്യം പറഞ്ഞതിന് ഒമ്പത് ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, രണ്ട് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments