Daily Horoscope
✕

'എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്'; വിമർശനങ്ങൾക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

WEBDUNIA
വെള്ളി, 13 നവം‌ബര്‍ 2026 (15:51 IST)
Sara Joseph

തന്നെ സാംസ്‌കാരിക നായിക എന്ന് വിളിക്കുന്നതിനോട് വിയോജിച്ച് വലത് എഴുത്തുകാരിയും സാംസ്‌കാരിക നായികയുമായ സാറാ ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത സാംസ്‌കാരിക നായകരെ മാധ്യമങ്ങളും ഇടതുപക്ഷവും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് രക്ഷ നേടാനാണ് നേരത്തെ എൽഡിഎഫിനെതിരെ യുഡിഎഫിന് വേണ്ടി പണിയെടുത്തിരുന്ന സാറ ജോസഫ് ശ്രമിക്കുന്നത്. 
 
സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
പ്രിയരേ, പ്രിയ മാധ്യമസുഹൃത്തുക്കളേ, എന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ 'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.
 
ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്. ഏതൊരു സമൂഹജീവിയെയും പോലെ  എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. (ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)
 
മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ'സാംസ്‌കാരികനായിക' എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ) വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിന്റെയും നായികയല്ല.

Related News

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാർ കൊള്ളില്ല'; മുരളീധരൻ മാപ്പ് പറയണം

യു.ഡി.എഫിൽ ഭിന്നതകളില്ല; മന്ത്രിസഭ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ

യുപിയിൽ സഖ്യവുമായി ഒവൈസി-ചന്ദ്രശേഖർ ആസാദ്: ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ്

കാട്ടുപന്നികളെ കൊന്നൊടുക്കി എളവള്ളി പഞ്ചായത്ത്; കൈയടി

ആരോഗ്യനില വഷളായ വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

അടുത്ത ലേഖനം
Show comments