Daily Horoscope
✕

അന്വേഷണ സംഘത്തെ വിശ്വാസമില്ല, അപകട മരണമാക്കാൻ ശ്രമം നടക്കുന്നു: സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (10:30 IST)
തിരുവന്തപുരം: നിലവിലുള്ള അന്വേഷണ സംഘത്തിൽ വിശാസമില്ലെന്ന് നെയ്യാറ്റിൻ‌കരയിൽ ഡി വൈ എസ് പി തള്ളിയിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ. അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്നും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു. 
 
കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും. സി ബി ഐ അന്വേഷണത്തിന് വിട്ടില്ലെങ്കിൽ കോടതിയുടെ മേൻ‌നോട്ടത്തിൽ അന്വേഷണം നടത്തണം. സനൽ കൊല്ലപ്പെട്ട് ഇത്രദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായില്ല. ശ്രമിച്ചിരുന്നെങ്കിൽ ഡി വൈ എസ് പിയെ നേരത്തെ തന്നെ പിടികൂടാമായിരുന്നു എന്നും വിജി വ്യക്തമാക്കി.
 
നിലവിൽ ക്രൈംബ്രാഞ്ച് എസ് പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ ഡി വൈ എസ് പി ഹരികുമാർ ഒളിവിൽ കഴിയുന്ന ഇടം കണ്ടെത്തിയതായാണ് വിവരം. മൂന്നാറിന് സമീപം കേരള തമിഴ്നാട് ബോർഡറിൽ ഹരികുമാർ ഉള്ളതായാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട്

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

കേരളത്തിലെ മിന്നല്‍ സാധ്യതയേറിയ മേഖല കണ്ടെത്തി; ഈ ജില്ല ജാഗ്രത പാലിക്കണം

അറബിക്കടലിൽ ന്യൂനമർദ്ദം; നാളെ മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

'ഒരു എപിക് ഫ്യൂറി എടുക്കട്ടെ'; കൊലവിളി തുടർന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ

അടുത്ത ലേഖനം
Show comments