Webdunia - Bharat's app for daily news and videos

Install App

ശബരിമല സ്‌ത്രീപ്രവേശനം; കോടതി വിധിയിൽ തലപുകഞ്ഞ് ദേവസ്വം ബോർഡ്, ഇനി ഒരുക്കേണ്ടത് പ്രത്യേക സുരക്ഷ, സൗകര്യങ്ങൾ

ശബരിമല സ്‌ത്രീപ്രവേശനം; കോടതി വിധിയിൽ തലപുകഞ്ഞ് ദേവസ്വം ബോർഡ്, ഇനി ഒരുക്കേണ്ടത് പ്രത്യേക സുരക്ഷ, സൗകര്യങ്ങൾ

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (07:43 IST)
ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ചുള്ള വിഷയം അടുത്ത മാസം മൂന്നിന് ചേരുന്ന ദേവസ്വം ബോർഡ് ചർച്ചചെയ്യും. നിലവിൽ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണിൽ ശബരിമല തീർത്ഥാടനത്തിനായി എത്തുന്നത്. കോടതി വിധി അനുസരിച്ച് അടുത്ത മണ്ഡലകാലം മുതൽ ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം അനുവദിക്കേണ്ടിവരും.
 
കോടതിയുടെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുകയില്ലെങ്കിൽ ശബരിമലയിൽ സ്‌ത്രീകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡിന് ബാധ്യസ്ഥതയുണ്ട്. എന്നാൽ മല ചവിട്ടാൻ ഭൂരിഭാഗം സ്‌ത്രീകളും എത്തില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശ്വസം.
 
കേരളത്തിൽ നിന്നല്ലാതെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ ശബരിമലയിലേക്ക് വരുന്നുണ്ടെങ്കിലും അവരെ പൻപയിൽ നിന്ന് തിരിച്ചയയ്‌ക്കുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരത്തിലുള്ളൊരു തിരിച്ചയയ്‌ക്കൽ സാധുതയല്ല. ശബരിമലയിൽ അയ്യപ്പന്മാരുടെ സീസൺ സമയത്ത് സ്‌ത്രീകൾക്കായി പ്രത്യേക സുരക്ഷയും വേണ്ടിവരും. എന്നാൽ കോടതി വിധിയിൽ സ്‌ത്രീകൾക്കിടയിലും രണ്ട് അഭിപ്രായമാണുള്ളത്.
 
അതേസമയം, വിധി നിരാശാജനകമാണെന്നും പൗരനെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ പ്രതികരണം. ദേവസ്വം ബോർഡും ഒറ്റക്കെട്ടായി വിധിയെ എതിർക്കുന്നു. വിശ്വാസികളുടെ താൽപര്യം കോടതി കണക്കിലെടുത്തില്ലെന്നാണ് പന്തളം രാജകുടുംബത്തിന്റെ നിലപാട്. അപ്പീല്‍ സാധ്യത പരിശോധിക്കുമെന്നും അവർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടു പോയി പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!

പഴയ അഞ്ചു രൂപ നാണയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ബിഐ; കാരണം ഇതാണ്

കൊച്ചിയിൽ നടന്നത് ലഹരിപാർട്ടി തന്നെ, ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments