‘തല്ലിക്കൊന്ന് കൊക്കയിലെറിയും’- മരിച്ച ശിവദാസിന് ആർ എസ് എസിന്റെ ഭീഷണി

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:06 IST)
പമ്പയിൽ അയ്യപ്പഭക്തന്മാർക്ക് നേരെ പൊലീസ് നടത്തിയ നടപടിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ കൊല്ലപ്പെട്ടത് ആർ എസ് എസ് വ്യാജ പ്രചരണം നടത്തിയിരുന്നു. എന്നാൽ, മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ശിവദാസിനെ ആർ എസ് എസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്. 
 
വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളും ആർ.എസ്.എസ് - ബി.ജെ.പി അനുഭാവികളുമായ ചിലർക്കെതിരെ ശിവദാസൻ പന്തളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്ന സമയത്താണ് ശിവദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയിൽ അയൽവാസികളായ ചിലർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശിവദാസന്റെ വാഹനം ഇതുവഴി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും വാഹനം കത്തിക്കുമെന്നും ഇവർ ആക്രോശിച്ചിരുന്നു.
 
ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. അതോടെ, പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആർ.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

Plus One Admissions: പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് മുതൽ, എന്തെല്ലാം രേഖകൾ ഹാജരാക്കണം, അറിയാം

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി പെൻഷൻ പ്രതിസന്ധിയിൽ

മോദി-സതീശന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച; ജിഎസ്ടി, പി എം ശ്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത

ഇന്ധനവില വർധന: അന്ന് സതീശൻ പറഞ്ഞത് സംസ്ഥാന നികുതി കുറയ്ക്കാൻ !

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ല; സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments