Publish Date: Mon, 20 Dec 2021 (08:15 IST)
Updated Date: Mon, 20 Dec 2021 (08:18 IST)
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. സന്നിധാനത്ത് നേരിട്ട് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഉണ്ടാകും. കൂടാതെ കരിമല കാനനപാത ഉടന്‍ തുറക്കും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം പത്തുദിവസംകൊണ്ട് കാനനപാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കൂടാതെ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്.