Daily Horoscope
✕

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: എന്‍ വാസുവിന് സ്വാഭാവിക ജാമ്യം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഫെബ്രുവരി 2026 (18:17 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യം അനുവദിച്ചത്. പ്രതികളില്‍ അഞ്ചാമത്തെ ആളാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം നേടി പുറത്തുവരുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
 
കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് മൂലമാണ് വാസു പുറത്തിറങ്ങുന്നത്. അതേസമയം ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ ഉള്‍പ്പെട്ട ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ നാലാം പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 
 
അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 18 ന് കോടതി നീട്ടിയതായും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും കോടതി അറിയിച്ചു. ജസ്റ്റിസ് ദിപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എം.ഷാജി വീണ്ടും വിവാദത്തിൽ; സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര, ഒപ്പം തട്ടിപ്പ് കേസ് പ്രതികളും

സിജെപി ആര്‍എസ്എസിന്റെ സൃഷ്ടി : പി സരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മില്‍ അതൃപ്തി, പിഴവ് പറ്റിയെന്ന് വിശദീകരണം

തുലാവർഷം വരുന്നു ...വ്യാഴാഴ്ച മുതൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം: സുഹൈലിനെ സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത

കുറിച്ചുവെച്ചോ.. ജന്തര്‍ മന്തറില്‍ നിന്ന് തന്നെ ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും, ജന്തര്‍ മന്തറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സിജെപി, നേതാക്കള്‍ കസ്റ്റഡിയില്‍

അടുത്ത ലേഖനം
Show comments