ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസത്തേക്ക്കൂടി തുടരും

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (12:35 IST)
ശബരിമലയിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ തുടരാൻ തീരുമാനമായി. ഇതു സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്‌ തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 നിലവിൽ വരും. 
 
നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും  അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മറ്റു മാർഗങ്ങളില്ല എന്ന പൊലീസിന്റെ ആവശ്യം കണക്കിലെടുത്താണ് നിരോധനാജ്ഞ നിട്ടാൻ തീരുമാനിച്ചത്. ശബരിമലയ്ക്കു വേണ്ടി നിയോഗിച്ച എഡിഎം വി ആര്‍ പ്രേംകുമാറും നിരോധനാജ്ഞ നീട്ടണമെന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
 
നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നതതലങ്ങളിൽ കൂടിയാലൊചനകൾ നടത്തിയ ശേഷമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി

അടുത്ത ലേഖനം
Show comments