ശബരിമലയിൽ പോയതിന്റെ പേരിൽ ബിന്ദുവിനെ ഊരുവിലക്കിയ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:46 IST)
ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സ്വമേധയ കേസെടുത്തു. ശബരിമല ദര്‍ശനത്തിന് പോയെന്ന പേരില്‍ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം സി ജോസഫെയ്ന്‍ പറഞ്ഞു.
 
സുപ്രീംകോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ശബരിമലയില്‍ ദര്‍ശന നടത്താന്‍ പോയത്. അവരെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് വീട്ടുടമസ്ഥനും, ജോലിസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂളധികൃതരും പറയുന്നത് അംഗീകരിക്കാനാവില്ല ഇതിനെതിരെ സര്‍ക്കാരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫെയ്ന്‍ പറഞ്ഞു. 
 
മാധ്യമവാര്‍ത്തളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടും. ചേവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജോലിക്ക് വരേണ്ടതില്ല സ്കൂൾ അധികൃതർ നിർദേസം നൽകുകയായിരുന്നു. വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമകൂടി പറഞ്ഞതോടെ താമസിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് യുവതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിമന്യു വധക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ പച്ചക്കൊടി; സ്റ്റേ ഹര്‍ജി തള്ളി

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി

സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കും; ബിന്ദു കൃഷ്ണ

സൗജന്യസേവനമല്ല, അമേരിക്കൻ സംരക്ഷണത്തിന് ഗൾഫ് രാജ്യങ്ങൾ പണം തരണം, ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ സഖ്യകക്ഷികളോട് ട്രംപ്

ജയിലിലെത്തി മേയർ, ചുറ്റിലും പൊലീസ് കാവൽ; കാപ്പ കേസ് പ്രതി സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

അടുത്ത ലേഖനം
Show comments