Publish Date: Sun, 21 Oct 2018 (14:46 IST)
Updated Date: Sun, 21 Oct 2018 (14:48 IST)
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിൽ ദേവസം ബോർഡിനെതിരെ കടുത്ത സ്വീകരിച്ച് പന്തളം രാജകുടുംബം. കനവന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് രാജകുടുംബം വക്താവ് ശശികുമാര വർമ വ്യക്തമാക്കി.
ക്ഷേത്രം അടച്ചിടാനാകില്ല എന്ന ദേവസ്വം ബോർഡിന്റെ വാദം തെറ്റാണ്. ഇതേവരെ ശബരിമലയിലേക്ക് വന്ന സ്ത്രീകൾ ആരും വിശ്വാസത്തോടെ വന്നവരല്ല. ശബരിമല യുവതി വിഷയത്തിൽ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ തങ്ങൾക്കറിയാമെന്നും രാജകുടുംബം പ്രതിനിധി പറഞ്ഞു. നിലക്കലിലെ പൊലീസ് സംഘർഷത്തിൽ ജിഡീഷ്യൽ അന്വേഷണം വേണമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു.