Publish Date: Sun, 21 Oct 2018 (12:48 IST)
Updated Date: Sun, 21 Oct 2018 (12:51 IST)
സന്നിധാനം: ശബരിമലയിൽ ദർശനം നടത്താനെത്തിയ ബാലമ്മ എന്ന അന്ധ്രാ സ്വദേശിനെയെ പ്രതിഷേധക്കാർ സന്നിധാനത്ത് തടഞ്ഞു. 50 വയസിൽ തഴെയാണ് സ്ത്രീയുടെ പ്രായം എന്ന് മനസിലായതോടെ സന്നിധനത്തെ നടപ്പന്തലിലേക്ക് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇതോടെ സ്ത്രീക്ക് ശാരീരിക ആസ്വാസ്ഥ്യത നേരിടുകയും പൊലീസ് ആമ്പുലൻസിൽ സ്ത്രീയെ പമ്പയിലേ ആശുപത്രിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ആചരപരമായ കാര്യങ്ങൽ അറിയതെയാണ് സ്ത്രീ ശബരിമലയിൽ എത്തിയത് എന്ന് പൊലീസ് പറയുന്നു. സന്നിധാനത്ത് നടപ്പന്തലിൽ നിരവധിപേരാണ് ഇപ്പോഴും തടിച്ചുകൂടി നിൽക്കുന്നത്.