നിരോധനാജ്ഞ നിലനില്‍ക്കെ കോട്ടയത്ത് സിപിഎം പ്രവർത്തകന്റെ കൈ വെട്ടിമാറ്റി

കോട്ടയത്ത് സിപിഎം പ്രവർത്തകന്റെ കൈ വെട്ടിമാറ്റി

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (09:07 IST)
കോട്ടയം ജില്ലയിലെ ചിറക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി (33)യുടെ വലതു കൈയാണ് വെട്ടിമാറ്റിയത്. ഇന്നലെ രാത്രി 8.15നായിരുന്നു നാടിനെ നടുക്കിയ സംഭവം.
 
ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു അക്രമം. ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് എതിർത്ത ഭാര്യയെ അടിച്ചു വീഴ്ത്തി.
 
ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തെത്തുടർന്ന് നാട്ടുകാര്‍ രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം കഴിഞ്ഞാലും വിലക്കയറ്റം തല്‍ക്കാലം തുടരും; കാരണം ഇതാണ്

പിഎം ശ്രീയിലും യു-ടേൺ; സതീശൻ സർക്കാർ തുടർന്നേക്കും

വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ആലിംഗനമില്ല, ഹസ്തദാനം മാത്രം; 16 മാസത്തിനുശേഷം ജി 7 ഉച്ചകോടിയില്‍ മോദിയും ട്രംപും കണ്ടുമുട്ടിയപ്പോള്‍

നീറ്റ് പുനഃപരീക്ഷ: പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍

അടുത്ത ലേഖനം
Show comments