Publish Date: Sun, 04 Dec 2022 (17:29 IST)
Updated Date: Sun, 04 Dec 2022 (17:31 IST)
കാസർകോട്: കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഉണ്ടായ റോഡപകടത്തിൽ മൂന്നു കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ മരിച്ചു. കാസർകോട് കൊല്ലംപാറ മഞ്ഞളങ്കാടിനടുത്ത് ഇവർ സഞ്ചരിച്ച കാറിൽ ചെങ്കല്ല് കയറ്റിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
കരിന്തളം സ്വദേശി ശ്രീരാഗ് (18), കൊന്നക്കാട് സ്വദേശി അനൂഷ് (31), മീർക്കാനം സ്വദേശി കിഷോർ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ടവരെ ആദ്യം നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മീർക്കാനം സ്വദേശി അജിത് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്ര തുടങ്ങിയ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ വഴിയിൽ ഇറങ്ങിയിരുന്നു.