Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അനധികൃത പണപ്പിരിവ് : ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ

അനധികൃത പണപ്പിരിവ് : ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

, വെള്ളി, 22 ഏപ്രില്‍ 2022 (10:08 IST)
തിരുവനന്തപുരം: അനധികൃതമായി പാറ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഡെപ്യൂട്ടി കളക്ടർ എസ്.സജീദിനെ റവന്യൂ വകുപ്പ് സസ്‌പെൻഡ് ചെയ്തു. പാറ ഉടമകളിൽ നിന്ന് പണം പിരിച്ചതായി വാർത്ത വന്നതിനെ തുടർന്ന് മന്ത്രി കെ.രാജൻ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. കാസർകോട് എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കലക്ടറാണ് സജീദ്.

സജീദ് ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്താണ് പണപ്പിരിവ് നടത്തിയത്. ഔദ്യോഗിക വാഹനത്തിന്റെ ലോക് ബുക്കിൽ ഈ യാത്ര രേഖപ്പെടുത്താതെ ഈ മേഖലകളിൽ പോയതായും അന്വേഷണത്തിൽ കണ്ടെത്തി. സജീദ് നൽകിയ വിശദീകരണവും തൃപ്തികരം ആയില്ല. തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനൊപ്പം വിശദമായ വകുപ്പ്തല അന്വേഷണവും പോലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണവും നടത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം: ഡൽഹി സ്വദേശി പിടിയിൽ