Webdunia - Bharat's app for daily news and videos

Install App

റേഷന്‍ കടകള്‍ക്ക് തുടര്‍ച്ചയായി നാല് ദിവസം അവധി; ഇക്കാര്യം ശ്രദ്ധിക്കുക

ജൂലൈ 6, 7 ദിവസങ്ങള്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്

രേണുക വേണു
ചൊവ്വ, 2 ജൂലൈ 2024 (10:21 IST)
Ration Shop

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഈ മാസം തുടര്‍ച്ചയായി നാല് ദിവസം അവധി. ജൂലൈ ആറ് മുതല്‍ ഒന്‍പത് വരെയാണ് റേഷന്‍ കടകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കുക. 14,000 ത്തോളം റേഷന്‍ കടകള്‍ ഈ നാല് ദിവസം പ്രവര്‍ത്തിക്കില്ല. 
 
ജൂലൈ 6, 7 ദിവസങ്ങള്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്. മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷന്‍ കടകള്‍ക്ക് അവധിയുള്ളതാണ്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയതിനാല്‍ ഈ മാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഒന്നാം തിയതി റേഷന്‍ കടകള്‍ക്ക് അവധി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ജൂലൈ ആറ് ശനിയാഴ്ച അവധി. ജൂലൈ ഏഴ് ഞായറാഴ്ച ആയതിനാല്‍ അന്നും അവധിയാണ്. 
 
ജൂലൈ 8, 9 ദിവസങ്ങള്‍ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരമാണ്. ശമ്പളം ലഭിക്കാത്തത് അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം സമരം മാറ്റുകയാണെങ്കില്‍ ജൂലൈ ആറ്, ഏഴ് ദിവസങ്ങളില്‍ മാത്രമായിരിക്കും അവധി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിവികെ കേരള ഘടകം അധ്യക്ഷ പദവിയില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവന്‍; ബിജെപി 'ബിഗ് സീറോ'

വാഗ്ദാനം പാലിക്കപ്പെട്ടില്ല; ഇന്ത്യ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു, നീറ്റ് പരീക്ഷാ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പങ്കെടുക്കും

തുർക്കിയിൽ നിന്ന് തുടർച്ചയായി സൈനികവിമാനങ്ങൾ, പാകിസ്ഥാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു?

ഇത്തവണ മഴ നനഞ്ഞോണം: ഉത്രാടത്തിനും തിരുവോണത്തിനും മഴയോട് മഴ

വനിതാ സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് വാചകമടിക്കാരുടെ പാർട്ടി, രാഹുൽ ഗാന്ധിയുടെ പുനെ പരിപാടിയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

അടുത്ത ലേഖനം
Show comments