Publish Date: Tue, 02 Jul 2024 (09:06 IST)
Updated Date: Tue, 02 Jul 2024 (09:10 IST)
പ്ലസ് വണ്ണില്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ് ചെയ്തു. മലപ്പുറത്ത് വേങ്ങരയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ മുഹമ്മദ് ഷിഫിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചത്. അഞ്ചുദിവസം മുമ്പാണ് വിദ്യാര്‍ഥി സ്കൂളില്‍ ചേര്‍ന്നത്. അതുമുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് ചെയ്യാന്‍ ആരംഭിച്ചിരുന്നു.
പാട്ടുപാടാനും മുടിവെട്ടാനും നിര്‍ദ്ദേശിച്ചു. പിന്നാലെ ഇതൊക്കെ ചെയ്തെങ്കിലും ഉപദ്രവം കൂടുകയായിരുന്നു. സ്കൂളില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതിന് പിന്നാലെ സ്കൂള്‍ വിട്ടു ഇറങ്ങിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Tue, 02 Jul 2024 (09:06 IST)
Updated Date: Tue, 02 Jul 2024 (09:10 IST)