‘എന്നെയല്ല വൈദികർ പീഡിപ്പിച്ചത്’ - പൊട്ടിത്തെറിച്ച് യുവ ഡോക്ടർ
ഞാനല്ല ആ വീട്ടമ്മ: യുവ ഡോക്ടര്‍ പരാതി നല്‍കി
Publish Date: Sun, 01 Jul 2018 (15:07 IST)
Updated Date: Sun, 01 Jul 2018 (15:08 IST)
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണത്തിനിരയാകേണ്ടി വന്നതിന്റെ വേദനയിൽ കഴിയുകയാണ് പത്തനംതിട്ട അടൂർ സ്വദേശിനി ഡോ. അഞ്ജു രവീന്ദ്രൻ. ഇത്തവണ അഞ്ച് വൈദികൻ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് സോഷ്യൽ മീഡിയ വഴി ചിലർ അഞ്ജുവിന്റെ ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല അഞ്ജു ഇത്തരത്തിൽ വ്യാജന്മാരുടെ ഇരയാകുന്നത്.
ഫേസ്ബുക്കിൽ നിന്നുമാണ് ഇവർ അഞ്ജുവിന്റെ ഫോട്ടോയെടുത്തത്. അഞ്ജുവിന്റെ ഫോട്ടോയോടൊപ്പം അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയുടെ കഥ എന്നും പറഞ്ഞ് ചില കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അഞ്ജു കൂട്ടുകാർ വഴിയാണ് വിവരം അറിയുന്നത്.
ഇതോടെ അടൂർ പോലീസിൽ പരാതി നൽകിയതായി അഞ്ജു ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ആയിരിക്കുകയാണെന്ന് അഞ്ജു പറയുന്നു.