Publish Date: Sat, 30 Jun 2018 (17:25 IST)
Updated Date: Sat, 30 Jun 2018 (17:27 IST)
ആന്ധ്രപ്രദേശിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ ലൈഗികകമായി പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 22 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുട്ടിയുടെ ജന്മദിന ആഘോഷത്തിന് ശേഷം ശീതളപാനിയത്തിൽ മയക്കുമരുന്ന് കർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ചിർത്രങ്ങൾ കാണിച്ച് ഭീഷണിഒപ്പെടുത്താൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തോളമായി സീനിയർ വിദ്യാർത്ഥികൾ പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ച് വരികയായിരുന്നു.
സംഭവം കോളേജ് അധികൃതരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം പൊലീസിൽ അറിയിക്കാതെ ഒതുക്കി തീർക്കാനാണ് അധികൃതർ ശ്രമിച്ചത്. ഭീഷണി സഹികെട്ടതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പീഡനത്തിനും നഗ്ന ചിത്രങ്ങൾ പകർത്തിയതിനും കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.