വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; വീട്ടിലെത്തിയത് മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി, യുവാവ് അറസ്റ്റില്‍

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (07:04 IST)
പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പൊലീസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
കഴിഞ്ഞ മേയിലായിരുന്നു വിവാഹ നിശ്ചയം. പിറ്റേന്ന് യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്. യുവതി സ്വന്തം താല്‍പര്യപ്രകാരം പരാതി നല്‍കുകയായിരുന്നു. 
 
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപിയെ പിന്തുണച്ച രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജനം ടിവി മാധ്യമപ്രവർത്തകൻ

നീറ്റ് പ്രക്ഷോഭം: മുംബൈയിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പിൽ പോലീസ് നോട്ടീസ്

നീറ്റ് പരീക്ഷ റദ്ദാക്കണം, വിദ്യഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് ടിവികെ

കറുപ്പ് ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, പാർലമെൻ്റിന് പുറത്ത് പ്രതിഷേധം

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

അടുത്ത ലേഖനം
Show comments