Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം

മരുന്ന് വേണമെങ്കിൽ ശരീരം വിൽക്കണം...

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം
, ബുധന്‍, 28 ഫെബ്രുവരി 2018 (08:35 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതിയിൽ ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടോടുന്ന മുഖങ്ങൾ മാത്രമാണ് എങ്ങും. യുദ്ധത്തിന്റെ മറവിൽ സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 
 
ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള അന്താരാഷ്ട്ര മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നവർ യുദ്ധത്തിനെ കൂട്ടുപിടിച്ച് സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
 
യുദ്ധഭൂമിയിലും രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലും സ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഭര്‍ത്താക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നും വെളിപ്പെടുത്തൽ. അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ രക്ഷാപ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 
 
ലൈംഗികബന്ധത്തിന് തയ്യാറായാൽ മാത്രമേ പരുക്കേറ്റവർക്ക് മരുന്നുകൾ വെയ്ക്കുകയുള്ളു. ഇല്ലാത്ത പക്ഷം ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാൽ യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ ചിലര്‍ക്ക് മടിയാണ്. 
 
സിറിയയിലെ ഡമാസ്‌കസില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗൗട്ടയിലാണ് ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന യുദ്ധം അരങ്ങേറുന്നത്. സിറിയന്‍ മനുഷ്യവകാശ നിരീക്ഷകര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് 580 ഓളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു