Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔദ്യോഗിക വാഹനത്തിൽ എൻഡിഎ നേതാവിന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

നേരത്തെ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി.സതീശനെ ഓഫീസിലെത്തി കണ്ടിരുന്നു

Ramesh Chennithala
എൻഡിഎ നേതാവ് തുഷാർ വെള്ളപ്പള്ളിയെ വീട്ടിലെത്തി സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഔദ്യോഗിക വാഹനത്തിലാണ് ചെന്നിത്തല എൻഡിഎ നേതാവിന്റെ വീട്ടിലെത്തിയത്. ഇതോടെ കോൺഗ്രസിന്റെ എൻഡിഎ ബന്ധം കൂടുതൽ വെളിച്ചത്തായി. 
 
നേരത്തെ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി.സതീശനെ ഓഫീസിലെത്തി കണ്ടിരുന്നു. ഈ വിഷയത്തിൽ ഇടതുപക്ഷം കോൺഗ്രസിനെ വിമർശിച്ചു. മുഖ്യമന്ത്രിയെ ആർക്കും ഓഫീസിലെത്തി കാണാമെന്നും അതിൽ രാഷ്ട്രീയമായി തെറ്റൊന്നും ഇല്ലെന്നാണ് കോൺഗ്രസും മുസ്ലിം ലീഗും പ്രതിരോധിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രി തുഷാറിനെ കാണാൻ എത്തിയതോടെ യുഡിഎഫ് പ്രതിരോധത്തിലായി. 
 
ആഭ്യന്തര മന്ത്രിയെ ഓഫീസിലെത്തി തുഷാർ കണ്ടതല്ല, മറിച്ച് തുഷാറിനെ വീട്ടിൽ പോയി ചെന്നിത്തല കാണുകയാണ് ചെയ്തത്. ഇത് ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന് ഇതോടെ ഉറപ്പായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജധാനി എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് ഫ്‌ലൈറ്റ് മിസ്സായി; റെയില്‍വേയോട് 69,001 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു