'എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ'; വെള്ളാപ്പള്ളി കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ' എന്ന് പറഞ്ഞ് ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറി
Publish Date: Mon, 01 Jun 2026 (16:13 IST)
Updated Date: Mon, 01 Jun 2026 (17:24 IST)
മാധ്യമപ്രവർത്തകരെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പരിഹാസം.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ' എന്ന് പറഞ്ഞ് ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറി. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിനെ നിരവധി തവണ യുഡിഎഫ് വിമർശിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറിയോ എന്നറിയാനാണ് മാധ്യമങ്ങൾ മന്ത്രിയോടു ചോദ്യവുമായി എത്തിയത്.
അന്ന് വിമർശിച്ച കോൺഗ്രസ് ഇപ്പോൾ വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയാണോ എന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഉടനെ തന്നെ മന്ത്രി പരിഹാസ മറുപടി നൽകി. മറുപടി വേണ്ട വിഷയമല്ലെ എന്ന് ചോദിച്ചപ്പോൾ വകുപ്പിനെ സംബന്ധിച്ച് മാത്രം ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു.