Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല

സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (10:08 IST)
സംസ്ഥാന ഭരണത്തിൽ മുമ്പെങ്ങുമില്ലാത്ത അനശ്ചിതാവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമില്ലാത്ത സിപിഐ മന്ത്രിമാർ അധികാരത്തിൽ തുടരരുത്. ഇവർ ഇനി മന്ത്രിസഭയിൽ തുടരുന്നത് അധാർമികവും അസാധാരണമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഈ മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാന്‍ കഴിയും. കാബിനറ്റ് അംഗങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.

സ്വന്തം അഭിപ്രായം അറിയിക്കാൻ സിപിഐ മന്ത്രിമാർ സമരം ചെയ്യേണ്ട ഗതികേടിലാണ്. ഭരണ പ്രതിസന്ധിയാണ് ഇതിലൂടെ കാണുന്നത്. ദുര്‍ബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നത് അപഹാസ്യ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്തു ഉപാധിയാണ് തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ആദ്യം ഓടിയെത്തുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇതെന്താ റിലേ മത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാൻസിലെ മോദി - ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി അമേരിക്കൻ സ്ഥാനപതി

ഓണം ലഹരിമുക്തവും സമാധാനപരവുമാക്കണം; ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ

തൂഫാന്‍ ഇഫക്ട്? ഓണം പ്രമാണിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മദ്യവില്പന 233 കോടി രൂപയായി കുതിച്ചുയര്‍ന്നു

സ്വർണവില വീണ്ടും 1,20,000ത്തിന് മുകളിലെത്തി, 20 ദിവസത്തിനിടെ ഉയർന്നത് 15,000 രൂപ!

ലാപ്ടോപ്പ് ചീത്തയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments