Publish Date: Sat, 06 Aug 2022 (12:38 IST)
Updated Date: Sat, 06 Aug 2022 (12:39 IST)
കേരളത്തില്‍ ആഗസ്റ്റ് ഒമ്പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
ആഗസ്റ്റ് ഏഴോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.