Daily Horoscope

Rahul Mamkootathil: പാര്‍ട്ടിക്ക് തലവേദന; രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും

രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതില്‍ അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്

രേണുക വേണു
വ്യാഴം, 21 ഓഗസ്റ്റ് 2025 (08:25 IST)
Rahul Mamkootathil

Rahul Mamkootathil: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കും. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. യുവനേതാവില്‍ നിന്ന് തനിക്കു മോശം അനുഭവം ഉണ്ടായെന്ന് ഈ യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല. 
 
അതേസമയം ഈ യുവതിയുടെ ആരോപണത്തിനു പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിന്റെ പേര് വെളിപ്പെടുത്തി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അതോടൊപ്പം തന്നെ മോശക്കാരിയായി ചിത്രീകരിച്ച് മറ്റുള്ളവരോടു രാഹുല്‍ സംസാരിച്ചതായി താന്‍ കേട്ടിട്ടുണ്ടെന്നും ഹണി പറയുന്നു. 
രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതില്‍ അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രാഹുലിനെ ഇനിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിച്ചേക്കില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ കെപിസിസി അധ്യക്ഷന്‍ ഉടന്‍ ആവശ്യപ്പെട്ടേക്കും. ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments