വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്, അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ: വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (13:54 IST)
ഇടതു സർക്കാരിനെ അധികാരത്തിൽ നിന്നും വലിച്ചു താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രൻ വെല്ലുവിളിക്കുന്നു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം; അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി മന്ത്രി സണ്ണി ജോസഫ്

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

ബിജെപിക്കെതിരായ അടിയന്തര പ്രമേയത്തിനു അനുമതി നൽകാതെ സതീശൻ സർക്കാർ

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത, വിവാഹമോചന സാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി!

ലെബനനെതിരായ നീക്കം നമ്മളെ ഒറ്റപ്പെടുത്തും, നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് ട്രംപ്, പിന്തിരിപ്പിച്ചെന്ന് അവകാശവാദം

അടുത്ത ലേഖനം
Show comments