Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറി, നാടിനെ പിന്നോട്ടു നടത്താനുള്ള ശ്രമം കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി

അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറി, നാടിനെ പിന്നോട്ടു നടത്താനുള്ള ശ്രമം കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി

അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറി, നാടിനെ പിന്നോട്ടു നടത്താനുള്ള ശ്രമം കേരളത്തിൽ നടക്കില്ല;  മുഖ്യമന്ത്രി
പാലക്കാട് , ഞായര്‍, 28 ഒക്‌ടോബര്‍ 2018 (17:56 IST)
കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടു പോകാനാണു ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനു വന്ന മാറ്റം ഉൾക്കൊള്ളണം. നാടിനെ തിരിച്ചുനടത്താൻ ശ്രമിക്കുന്നവരെ കാണണം. കേരളത്തിൽ ഇക്കാര്യങ്ങൾ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതയോടെ വേണം നാടിന്റെ മാറ്റങ്ങളെ പിന്നോട്ട് അടിക്കുന്നവരെ കാണാന്‍. അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറിയെങ്കിലും ചിലര്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. നിരവധി പ്രക്ഷോഭങ്ങളാണു നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളിൽ‌ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. സമൂഹത്തെ ഇന്നു പിറകോട്ടു വലിക്കാനാണു ശ്രമിക്കുന്നതെന്നും തരൂരിൽ തോലനൂർ ഗവൺമെന്റ് കോളജിന്റെ ഉദ്ഘാടനച്ചടങ്ങിൽ‌ മുഖ്യമന്ത്രി പറഞ്ഞു.

അരുവിപ്പുറത്ത് ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവാണ് ആദ്യം ആചാര ലംഘനം നടത്തിയത്. ഈ സംഭവത്തോടെ ബ്രാഹ്മണ്യം വളരെയേറെ കോപിച്ചു. നിരവധി പ്രക്ഷോഭങ്ങളുടെ തുടക്കം കൂടിയായിരുന്നു ആ സംഭവം. പല അനാചാരങ്ങളും പിന്നീട് ഇല്ലാതായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റിനെ എതിര്‍ത്ത് സുധാകരന്‍, സ്വാഗതം ചെയ്‌ത് ബല്‍‌റാം