Webdunia - Bharat's app for daily news and videos

Install App

പ്രിയദര്‍ശിനിയില്‍ ഒരു മാസം നടന്നത് 95 കോടിയുടെ സൗജന്യ യാത്ര

ശ്രീനു എസ്
ബുധന്‍, 15 ജൂലൈ 2026 (12:03 IST)
പ്രിയദര്‍ശിനിയില്‍ ഒരു മാസം നടന്നത് 95 കോടിയുടെ സൗജന്യ യാത്ര. 3 കോടി സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്തു. വനിതാ യാത്രക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് പ്രിയദര്‍ശിനിക്ക് ലഭിച്ചത്. ദിവസം ശരാശരി 11- 12 ലക്ഷം സ്ത്രീകള്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്ര ചെയ്യുന്നുണ്ട്. 3125 ഓര്‍ഡിനറി ബസ്സുകള്‍ ആണ് സൗജന്യ യാത്രക്കായി സര്‍വീസ് നടത്തുന്നത്. 
 
യാത്രക്കാരില്‍ 40% വരെ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സൗജന്യ യാത്രയില്‍ ദിവസം മൂന്നര കോടിയുടെ വരുമാന നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ ബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ പകുതിയോളം സ്വകാര്യ ബസ്സുകള്‍ക്കും പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി.
 
പിന്നാലെ ബസുകളില്‍ പരസ്യം പതിച്ചുകൊണ്ട് വരുമാനം നേടാന്‍ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കി. ബസ്സിനകത്തും പുറത്തും പരസ്യം പതിക്കാം. എന്നാല്‍ പരസ്യം കൊണ്ട് വരുമാന നഷ്ടം നികത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഇ-ടെന്‍ഡര്‍ അട്ടിമറിക്കാന്‍ ശ്രമം തുടരുന്നു; നീക്കത്തിന് പിന്നില്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും

ആർഎസ്എസിനേക്കാൾ വലുതാണെന്നാണ് ബിജെപിയുടെ ധാരണ, നിങ്ങളൊന്ന് മോഹൻ ഭാഗവതിനെ കേൾക്കണം : അഭിജിത് ദീപ്കെ

ഹൽദ്വാനി ശുദ്ധീകരണ വിവാദം: സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി, രാഹുൽ ഗാന്ധിക്കെതിരെ കേസ്

സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന പരാമര്‍ശം; കാന്തപുരത്തിനെതിരെ ശ്രീമതി ടീച്ചര്‍

അടുത്ത ലേഖനം
Show comments